ഞാൻ വയനാട്ടിൽ ആയിരുന്നപ്പോൾ നാട്ടിൽ നിന്നും ഒരു സുഹൃത്ത് കാണാൻ വന്നു.
ആനയെ കാണിച്ച് തരാം എന്ന് പറഞ്ഞ് ഞാൻ ചങ്ങാതിയെയും കൊണ്ട് കാറിൽ തിരുനെല്ലിക്ക് വിട്ടു..
ഭംഗിയുള്ള കുറച്ച് പുള്ളിമാനുകളെയൊക്കെ കണ്ട് , വനഭംഗിയൊക്കെ ആസ്വദിച്ച് , പതുക്കെ പോകവേ ,
എതിർ വശത്ത് നിന്നും ഒരു ജീപ്പ് വന്ന് നിർത്തി.
ജീപ്പുകാരൻ പറഞ്ഞു - " സൂക്ഷിക്കണം , വളവിനപ്പുറം ഒരാനയും ചെറിയ ഒരാനക്കുട്ടിയും ഉണ്ട് "..ഒന്ന് കാളി .
വളവിൽ ഒരാന തന്നെ കുഴപ്പമാണ് .. ആനയും കുട്ടിയും ഭയങ്കരമാന ട്രബിളാണ് .. ആനക്കുട്ടിക്ക് ഭീഷണിയുണ്ടെന്ന് തോന്നിയാൽ 'അമ്മ എന്തും ചെയ്യും...
മുഖത്തുണ്ടായ പകപ്പ് കണ്ടിട്ട് ആയിരിക്കണം , ജീപ്പ് ഡ്രൈവർ പറഞ്ഞു - "ഒന്ന് ശ്രദ്ധിച്ചാൽ മതി.. ഹോണടിക്കാതെ പതുക്കെയങ്ങ് ഓടിക്കുക.. പ്രശ്നമൊന്നും ഉണ്ടാകില്ല. . ആന റോഡിന്റെ നടുക്കാണ് എങ്കിൽ റിവേഴ്‌സ് വരുക.."
മറ്റു ചോയ്‌സ് ഒന്നുമില്ല . അങ്കലാപ്പോടെ കാർ മുന്നോട്ടെടുത്ത് വളവ് തിരിഞ്ഞു ..
ശരിയാണ് .. ആനയും ചെറിയ ഒരു കുട്ടിയും ... റോഡരുകിൽ തന്നെ.. പക്ഷെ രണ്ട് പേരും പുറത്തുള്ളതൊന്നും ശ്രദ്ധിക്കുന്നില്ല .പുല്ലു തിന്നുന്നു .
പതുക്കെ ഓടിച്ച് പോയി.. കുഴപ്പമൊന്നും ഉണ്ടായില്ല.
അടുത്ത വളവ് കഴിഞ്ഞപ്പോൾ ഒരു കാറുകാരൻ എതിരെ വരുന്നത് കണ്ടു.. കാറ് നിർത്തി. അയാളോട് പറഞ്ഞു.." ആനയും ആനക്കുട്ടിയും.. റോഡിന്റെ സൈഡിൽ തന്നെ..
ശ്രദ്ധിക്കണം.."
അയാൾ വേറെ ഏതോ നാട്ടുകാരൻ ആണെന്ന് തോന്നുന്നു.. ഇത് കേട്ടതും വല്ലാതെ പരിഭ്രമിച്ചു..
അപ്പോൾ അയാളെ സമാധാനിപ്പിച്ചു. "പേടി വേണ്ട.. ജാഗ്രത മതി. ഒന്ന് ശ്രദ്ധിച്ച് ഹോണടിക്കാതെ പതുക്കെ പോകുക.. "അയാൾ കാർ പതുക്കെയെടുത്ത് മുന്നോട്ട് പോയി.
എല്ലാം കഴിഞ്ഞ് തിരുനെല്ലിയെത്തിയപ്പോൾ ഞാൻ കൂട്ടുകാരനോട് ചോദിച്ചു.. "ആനയെ കണ്ട് പേടിച്ചോ ? "
" ഏയ് .. ഞാൻ പേടിച്ചോന്നുമില്ല .. " അവൻ പറഞ്ഞു..
" ഞാൻ ഒന്ന് പേടിച്ച് " - ഞാൻ സുഹൃത്തിനോട് പറഞ്ഞു..
" ഞാൻ അതിന് ആന എന്ന് കേട്ടതും കണ്ണടച്ച് കളഞ്ഞു.. പിന്നെ കണ്ണ് തുറന്നത് ഇപ്പോഴാണ് .. പിന്നെ ഞാൻ എങ്ങനെ പേടിക്കും ? " - സുഹൃത്ത് പറയുകയാണ് .
എനിക്ക് ലേശം ചൊറിച്ചിൽ വന്നു .. ആനയെയും ആനക്കുട്ടിയെയും ഒരുമിച്ച് കാണാനുള്ള അവസരമാണ് . അത് നഷ്ടപ്പെടുത്തുന്നു.
ഇക്കഴിഞ്ഞ ദിവസം ആ സുഹൃത്ത് എനിക്കൊരു ഫോർവേർഡ് വിട്ടപ്പോൾ ഞാൻ ആ സംഭവം ഓർത്തു പോയി . വർഷങ്ങൾ ഏറെ കഴിഞ്ഞിരിക്കുന്നു.
ആ പോസ്റ്റ് ഏകദേശം ഇതായിരുന്നു.. ' ജാതിയെപ്പറ്റി ചിന്തിക്കുന്നത് കൊണ്ടും ജാതിയെപ്പറ്റി പറയുന്നത് കൊണ്ടുമാണ് ജാതി നില നിൽക്കുന്നത്. ജാതിയുടെ അടിസ്ഥാനത്തിലുള്ള സംവരണം അനാവശ്യമാണ് . സമൂഹത്തിൽ ജാതി എപ്പോഴും നില നിൽക്കാൻ മാത്രമേ അത് ഉപകരിക്കുള്ളൂ ..'
അതായത് കണ്ണടച്ച് പിടിച്ച് കൊണ്ടിരുന്നാൽ പ്രശ്നങ്ങൾ ഇല്ലാതാകുന്നത് കാണാം..

1 comment:
"ജാതി ചോദിക്കരുത്, പറയരുത്, ചിന്തിക്കരുത."
ആശംസകൾ
Post a Comment