Friday, September 22, 2017

ഭൂമിയെ പൊക്കാം

" ഇരിക്കുവാൻ ഒരു ഇരിപ്പിടവും ,  പൊക്കുവാൻ ഒരു വലിയ ഉത്തോലകവും തരൂ.. ഞാൻ ഭൂമിയെ പൊക്കാം " -  ആർക്കിമിഡീസ്

ആർക്കമിഡീസ് അങ്ങനെ പറഞ്ഞിട്ടുണ്ടോ എന്ന എനിക്കറിയില്ല.

പക്ഷെ മാഷ് പണ്ട് അത് പറഞ്ഞപ്പോൾ  ഭൂമിയെ പൊക്കാൻ പറ്റുമെന്ന് എന്റെ കൂട്ടുകാരൻ ആത്മാർത്ഥമായി  വിശ്വസിച്ചു. കാരണം ആർക്കിമിഡീസ് ആണ് പറഞ്ഞത് . ആർക്കിമിഡീസ് പറഞ്ഞത് ശരിയായിരിക്കും. ആർക്കിമിഡീസിന് തെറ്റു പറ്റില്ല.

പിന്നീട് എനിക്ക് മനസിലായി. ആൽബർട്ട് ഐൻസ്റ്റീൻ  തെറ്റു പറയില്ലെന്ന് വിശ്വസിക്കുന്നവരും , മഹാത്മാ ഗാന്ധി പറയുന്നത് മുഴുവൻ ശരിയായിരിക്കുമെന്ന് കരുതുന്നവരും , അംബേദ്‌കർ ശരി മാത്രം പറഞ്ഞയാളാണെന്ന് കരുതുന്നവരും , വ്ളാഡിമിർ ലെനിനെപ്പറ്റി  അങ്ങനെ കരുതുന്നവരും, അങ്ങനെ പല പല മഹാത്മാക്കളെ കണ്ണുമടച്ച്  ഉൾക്കൊള്ളുന്നവരും  ധാരാളം ഈ ലോകത്ത് വസിക്കുന്നു.

 പത്മഭൂഷൺ പി കെ വാര്യർ  പറയുന്നത് ശരിയല്ലെന്ന് പറയാൻ  ഈ പയ്യൻ ആര് എന്ന കൂട്ടുകാരന്റെ കമന്റ്  വായിച്ചപ്പോൾ  ഭൂമിയെ പൊക്കാൻ പറ്റുമെന്ന ആർക്കിമിഡീസ് വചനം കണ്ണുമടച്ച്  വിശ്വസിച്ച കുട്ടിയെ ഓർമ്മ വന്നു

മുഴുവൻ വായിച്ചപ്പോൾ മനസിലായി , വാര്യർ സാർ തെറ്റു പറയില്ലെന്ന്  വിശ്വസിക്കുന്ന ആരാധകർ ധാരാളമുണ്ട് .



നമ്മൾ തുടങ്ങുന്നത് മതഗ്രന്ഥ്ങ്ങളിൽ നിന്നാണല്ലോ .. മതഗ്രന്ഥ്ങ്ങൾ  കണ്ണുമടച്ച്  വിശ്വസിക്കാനാണ്  നമ്മൾ ശീലിച്ചിരിക്കുന്നത് ..

"ആരും പറഞ്ഞത് കൊണ്ടല്ല " എന്ന വചനം ആരും ഓർക്കാറില്ല എന്നു തോന്നുന്നു ..

1 comment:

Cv Thankappan said...

ആശംസകള്‍