Wednesday, September 30, 2009

QUALITY TEST

മെഡിക്കല്‍ കോര്‍‌പ്പറേഷന്റെ രൂപീകരണം കേരളത്തിന്റെ ആരോഗ്യവകുപ്പിന്റെ നല്ലൊരു നേട്ടമായിരുന്നു.ഇന്ന് സര്‍ക്കാര്‍ ആശുപത്രികളില്‍ മിക്കവാറും മരുന്നുകള്‍ ലഭ്യമാകുന്നതിന്റെ പ്രധാനകാരണം മെഡിക്കല്‍ കോര്‍‌പ്പറേഷന്റെ രൂപീകരണമാണ്.പക്ഷെ,മരുന്നുകളുടെ ഗുണനിലവാരം ഉറപ്പു വരുത്തുന്നതില്‍ മെഡിക്കല്‍ കോര്‍‌പ്പറേഷന്‍ ഒരു പരാജയമാണെന്നാണ് തോന്നുന്നത്.സര്‍ക്കാര്‍ ആശുപത്രിയില്‍ ഉപയോഗിച്ചു വരുന്ന പല മരുന്നുകളും ഗുണനിലവാരമില്ലെന്ന കാരണത്താല്‍ നിരോധിക്കപ്പെടുന്നു.രണ്ട് വര്‍ഷമൊക്കെ ഉപയോഗിച്ച ശേഷമാണ് പക്ഷെ,ഗുണപരിശോധനാഫലം വരുന്നത്.അപ്പോഴേക്കും ഈ മരുന്നുകളൊക്കെ രോഗമുള്ളവര്‍ക്ക് കൊടുത്തു കഴിഞ്ഞിരിക്കും.
ഇതിന്റെ പുറകില്‍ കാര്യക്ഷമതയില്ലായ്മയായിരിക്കാം.ഒരു പക്ഷെ,അഴിമതിയായിരിക്കാം.കോടികളാണ് മരുന്നുകളുടെ പുറകില്‍ മറിയുന്നത്.കാരണമെന്തായാലും ഇത് തിരുത്തപ്പെടേണ്ട ഒന്നാണ്.ഗുണപരിശോധനയില്‍ ഒരിക്കല്‍ പരാജയപ്പെട്ട കമ്പനികള്‍ വീണ്ടും കയറി വരുന്നത് മനസിലാകുന്നില്ല.


2 comments:

അനില്‍@ബ്ലോഗ് // anil said...

നമ്മുടെ സർക്കാർ പർചേസുകൾക്ക് ഒരുപാട് പരിമിതികൾ ഉണ്ടെന്നാ എനിക്കു തോന്നുന്നത്. ലോവസ്റ്റ് ക്വട്ടേഷനു പിന്നാലെയാണു നമ്മൾ ഇപ്പോഴും. ഫ്രോഡ് കാണിക്കുന്ന കമ്പനികളെ ഇപ്പോഴും ബ്ളാക്ക് ലിസ്റ്റ് ചെയ്യുന്നില്ല, അവർക്ക് ശിക്ഷയുമില്ല. പിന്നെ എന്തു ചെയ്യും?

anushka said...

സര്‍‌ക്കാര്‍ പര്‍‌ചേസുകള്‍ക്ക് ഒരു പാട് പരിമിതികള്‍ ഉണ്ട്.പണ്ടെന്നോ ഉണ്ടായ നിയമങ്ങള്‍ വെച്ചാണ് ഇപ്പോഴും പര്‍‌ചേസുകള്‍ നടക്കുന്നത്.ഇത് പക്ഷെ,നല്ല ഉദ്ദേശങ്ങളോടെ കാര്യങ്ങള്‍ ചെയ്യുന്നതിനെയാണ് കൂടുതല്‍ ബാധിക്കുന്നത്.അഴിമതിയെ അത് തടയുന്നില്ല താനും.ഈ പര്‍‌ചേസ് നിയമങ്ങള്‍ മാറ്റാതെ ഗുണനിലവാരമുള്ള സാധനങ്ങള്‍ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ എത്തുന്നില്ല.