Saturday, January 24, 2009

നിങ്ങളുടെ ജാതി ഏത്?

കോടതികളില്‍ പല തവണ പോകേണ്ടി വന്നിട്ടുണ്ട്.കോടതി അത്ര സന്തോഷകരമായ അനുഭവമല്ല.

ആദ്യമൊക്കെ കോടതികളില്‍ പ്രതിക്കൂട്ടിലാണ്‌ നില്‍‌ക്കേണ്ടി വന്നത്.ഇപ്പോള്‍ ഔദ്യോഗിക കൃത്യനിര്‍‌വഹണവുമായി ബന്ധപ്പെട്ട് സാക്ഷിക്കൂട്ടിലാണ്‌ നില്‍‌ക്കേണ്ടി വരുന്നത്.ആഴ്ചയിലൊരിക്കലെങ്കിലും മൊഴി കൊടുക്കാന്‍ കോടതിയിലെത്തേണ്ടി വരാറുണ്ട്.

കഴിഞ്ഞ ദിവസവും കോടതിയില്‍ പോയി മൊഴി കൊടുക്കേണ്ടി വന്നിരുന്നു.രാഷ്ട്രീയ സ്വാധീനമുള്ള ചില ഗുണ്ടകളും പോലീസ് ഉദ്യോഗസ്ഥരും തമ്മിലുള്ള സംഘര്‍ഷമായിരുന്നു കേസിന്റെ അടിസ്ഥാനം.

വിസ്താരവും ക്രോസ് വിസ്താരവും കഴിഞ്ഞ് മജിസ്‌ട്രേറ്റ് സ്വന്തം കൈ കൊണ്ട് എഴുതിയ മൊഴി നമ്മള്‍ വായിച്ചു ശരിയെന്ന് ബോധ്യപ്പെടുത്തി ഒപ്പിട്ടു കൊടുക്കണം.
മൊഴിയുടെ അടിയില്‍ നമ്മള്‍ ചില വിവരങ്ങള്‍ എഴുതി പൂരിപ്പിക്കണം.നിങ്ങളുടെ പേര്‍,അച്ഛന്റെ പേര്,വില്ലേജ്,താലൂക്ക്,ഔദ്യോഗിക പദവി എന്നിവയാണ്‌ അവ.

ഏറ്റവും അവസാനം ഒരു കാര്യം കൂടി ചോദിക്കുന്നുണ്ട്:നിങ്ങളുടെ ജാതി ഏത്?

ഈ ചോദ്യത്തിന്റെ അര്‍ഥം മനസിലാകുന്നില്ല.നമ്മുടെ ജാതി നമ്മുടെ മൊഴിയെ ഒരു തരത്തിലും ബാധിക്കുന്നതല്ല.ഒരു വ്യക്തിയെ തിരിച്ചറിയാനുള്ള കാര്യമായി ജാതിയെ ഉപയോഗിക്കാമെന്നും തോന്നുന്നില്ല
.ചില ജാതിക്കാരുടെ മൊഴിക്ക് വിശ്വാസ്യത കൂടുമെന്നോ,മറ്റു ചില ജാതിയില്‍ പെട്ടവരുടെ മൊഴിക്ക് വിശ്വാസ്യത കുറയുമെന്നോ ഒക്കെ പലരും കരുതുന്നുണ്ടാകാം.പക്ഷെ,ജാതിക്കും മതത്തിനും അതീതമായി പ്രവര്‍ത്തിക്കേണ്ട സ്ഥാപനങ്ങളെ സംബന്ധിച്ച് ഇതിന് പ്രസക്തിയൊന്നുമില്ല.

ജാതിയും ജാതി വിവേചനവുമെല്ലാം ഇല്ലാതാക്കണമെന്ന പ്രഖ്യാപിത ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്ന ഭരണകൂടം ജാതി ചിന്ത എപ്പോഴും നില നിര്‍ത്താനുള്ള കാര്യങ്ങളാണ്‌ ചെയ്യുന്നത്.സം‌വരണമൊക്കെ ജാതിചിന്ത എന്നെന്നേക്കുമായി നില നിര്‍ത്താനുള്ള ചില സൂത്രപ്പണികള്‍ മാത്രം.


4 comments:

അനിൽ@ബ്ലൊഗ് said...

യോജിക്കുന്നു, രാജേഷ്.

നിസ്സഹായന്‍ said...

കോടതിയുടെ വ്യവഹാരങ്ങളില്‍ ജാതി യാതൊരു വിധത്തിലും പരാമര്‍ശിക്കേണ്ട കാര്യമില്ല. നമ്മുടെ ഭരണ നിയമങ്ങള്‍ കാലോചിതമായി പരിഷ്ക്കരിച്ച് നമുക്ക് വേണ്ടതെന്ത് വേണ്ടാത്തതെന്ത് എന്നു തീരുമാനിക്കാന്‍ എന്തു കൊണ്ടോ നമ്മുടെ സര്‍ക്കാറുകള്‍ക്കും ജനതയ്ക്കും കഴിയാറില്ല. ആരെങ്കിലും കീറിത്തന്ന ചാലിലൂടെ മുന്നോട്ടു പോകുവാനെ കഴിയുന്നുള്ളു.
എന്നാല്‍ സംവരണം എന്നത് ജാതി ഉറപ്പിക്കാനുള്ള തന്ത്രമാണെന്ന ലളിതവും ബാലിശവുമായ കാഴ്ച്ചപ്പാട് താങ്കളുടെ കാഴ്ച്ചപ്പാടിനെ വെളിവാക്കുന്നു. സംവരണം എന്ത് എന്തിന് എന്ന് അറിയാത്ത ഒരാളോട് വളരെ യൊന്നും പറഞ്ഞിട്ട് കര്യമില്ലല്ലോ !

vrajesh said...

ഇന്നുള്ള രൂപത്തിലുള്ള സം‌വരണത്തെ മഹാത്മാ ഗാന്ധിയടക്കം പല മഹാത്മാക്കളും എതിര്‍ത്തിരുനു.സം‌വരണത്തിന്റെ പതിറ്റാണ്ടുകള്‍ക്കു ശേഷം സം‌വരണം കൊണ്ട് ആര്‍ക്ക് എന്ത് ഗുണം കിട്ടിയെന്ന് നമ്മള്‍ വിമര്‍ശനാത്മകമായി പരിശോധിക്കേണ്ടതുണ്ട്.പിന്നോക്കക്കാരന്‍ ഇന്നും പിന്നോക്കം തന്നെ.
സം‌വരണത്തെപ്പറ്റി പറയുമ്പോഴേക്കും ആളുകള്‍ രോഷാകുലരാകുന്നത് മുന്‍പ് ഒരു പോസ്റ്റില്‍ കണ്ടിരുന്നു.ഈ വ്യവസ്ഥ ആളുകളെ ആത്മാഭിമാനമുള്ളവരാക്കി നില നിര്‍ത്തുന്നുണ്ടോയെന്ന് നാം പരിശോധിക്കേണ്ടതാണ്.

നിസ്സഹായന്‍ said...

മഹാത്മാഗാന്ധിയെ ദളിതര്‍ അവരുടെ ശത്രുവായി ആണു കാണുന്നത് എന്ന കാര്യത്തില്‍ അവരുടെ ന്യായം പരിശോധിക്കാന്‍ താങ്കള്‍ തയ്യാറാകുമോ ?!