Wednesday, August 6, 2008

ആറ്റം ബോംബിനെക്കാള്‍ ഭീകരമാണ്‌ കീടനാശിനികള്‍

8 comments:

anushka said...

എനിക്ക് ഈ പ്രസ്ഥാനവുമായി ഒരു ബന്ധവുമില്ല.യാദൃശ്ചികമായി ആ വഴി പോയപ്പോള്‍ ഫോട്ടോ എടുത്തെന്നേയുള്ളൂ.ഇവര്‍ കീടനാശിനികള്‍ എന്നു പറയുന്നത് ആധുനികവൈദ്യശാസ്ത്രത്തിലെ മരുന്നുകളെയാണ്‌.ആധുനികശാസ്ത്രത്തിന്റെ എല്ലാ ഗുണങ്ങളുമനുഭവിച്ച് ആധുനികശാസ്ത്രത്തെ കുറ്റം പറയുന്നത് കേള്‍ക്കാന്‍ രസമുണ്ട്..

അനില്‍@ബ്ലോഗ് // anil said...

ഹ ഹ !!
ഇതു ഒരുതരം തീവ്രവാദമാ, രാജേഷ്.
അതിനെ ആ നിലയില്‍ കണ്ടാല്‍ മതി.

Manoj മനോജ് said...

പടം കണ്ടപ്പോള്‍ പെട്ടെന്ന് ഓര്‍മ്മ വന്നത് കാസര്‍ഗോഡെ പദ്രയിലെ “വിചിത്ര” ജന്മങ്ങളെയാണ്. പക്ഷേ രാജേഷിന്റെ കുറിപ്പില്‍ നിന്നും അവര്‍ “ഡ്രഗ്സിനെയാണ്” കീടനാശിനി എന്ന് പറയുന്നത് എന്ന് കണ്ടപ്പോള്‍.... പിന്നെ ആധുനികശാസ്ത്രത്തിന്റെ സംഭാവനയായ എന്‍ഡോസള്‍ഫാന്‍ എന്ന കീടനാശിനി തന്നെയാണല്ലോ പദ്രയിലെ “വിചിത്ര” ജന്മങ്ങള്‍ക്ക് കാരണമായിരിക്കുന്നത്... :)

Calvin H said...

ആറ്റം ബോംബിനെക്കാള്‍ ഭീകരമാണ്‌ സയൻസിനെ അന്ധമായി എതിർക്കുന്ന ഫണ്ടമെന്റലിസ്റ്റ് ചിന്താഗതികൾ..

anushka said...

പാരസറ്റമോള്‍ ആണ്‌ ലുകീമിയ രോഗത്തിനു കാരണമെന്നു മെഡിക്കല്‍ ടെക്സ്റ്റ് പുസ്തകങ്ങളില്‍ ഉണ്ടെന്നൊക്കെ പ്രസംഗിക്കുന്നതു കേട്ടു.ഏതു പുസ്തകത്തില്‍ എന്നൊന്നും പറഞ്ഞില്ല.കീടനാശിനികള്‍ക്കെതിരെയുള്ള യുദ്ധമാണെന്നു ധരിച്ചതിനാലാകാം,നഗരത്തിലെ വിദ്യാലയങ്ങളിലെ വിദ്യാര്‍ഥികളുമായി അധ്യാപകരുമുണ്ടായിരുന്നു.പാരസറ്റമോളിനെപ്പറ്റി ഒരു പാട്ടുമുണ്ടായിരുന്നു.ഹാന്‍‌ഡികാമില്‍ എടുത്ത 350 mb യുള്ള അത് അപ്‌ലോഡ് ചെയ്യാന്‍ എങ്ങനെ പറ്റുമെന്ന് ശ്രമിച്ചു നോക്കുന്നു.യു-ട്യൂബില്‍ കേറുമോ?വീഡിയോ ഫയലുകള്‍ വലുപ്പം കുറക്കാന്‍ വല്ല വിദ്യകളുമുണ്ടോ?

അനില്‍@ബ്ലോഗ് // anil said...

അത് കട്ട് ചെയ്ത് ചെറിയ പീസുകളായി കയറ്റാം.
അല്ലെങ്കില്‍ എഡിറ്റ് ചെയ്ത് ചെറുതാക്ക്.
ഫോര്‍മാറ്റ് മാറ്റുന്നതൊക്കെ വീഡിയോ എക്സ്പേര്‍ട്ടുകള്‍ പറയുമായിരിക്കും.

anushka said...

ഒരു വീഡിയോ കൂടി ഇടുന്നു..

അനില്‍@ബ്ലോഗ് // anil said...

ബെസ്റ്റ് !!
പനിക്ക് പട്ടിണി മതി.
പാരസെറ്റമോള്‍ അടിച്ചവന്‍ പരലോകം പൂകി, പട്ടിണികിടന്നവന്‍ രക്ഷപ്പെട്ടു. പനി പടരുന്ന കേരളത്തിലെ ആരോഗ്യ വകുപ്പ് അടിയന്തിരമായി പരീക്ഷിക്കണ്ട സംഗതിയാണിത്. വിലക്കയറ്റം കാരണം ജനത്തിന് അരിമേടിക്കാന്‍ പറ്റാതെ നട്ടം തിരിയുന്ന ഈ കാലത്ത് പട്ടിണി കിടന്നാല്‍ പനി മാറുമെങ്കില്‍ “ഇരട്ട ബെനിഫിറ്റ് “അല്ലെ? പനീം പോകും വിലക്കയറ്റം പിടുച്ചു നിര്‍ത്തുകയും ചെയ്യാം.

ഓ.ടോ:
സോമാലിയ തുടങ്ങിയ രാജ്യങ്ങളില്‍ പനിമരണമേ കാണില്ല അല്ലെ?