Tuesday, September 2, 2008

പാമ്പുകള്‍-രണ്ടാം കഷണം

മൂര്‍‌ഖന്‍‌‌--ശക്തമായ വിഷവീര്യമുള്ള പാമ്പാണ്‌ മൂര്‍‌ഖന്‍.അതിനാല്‍ തന്നെ ഈ പാമ്പിനെ ഭയപ്പെടാത്തവരില്ല.മൂര്‍‌ഖന്റെ മുട്ട വിരിഞ്ഞു പുറത്തു വരുന്ന കുഞ്ഞുങ്ങള്‍ക്കു പോലും മാരകമായ വിഷമുണ്ട്.കൊത്താനും മിടുക്കനാണ്‌.ജനിച്ചയുടനെയുള്ള മനുഷ്യക്കുഞ്ഞുമായി ഒന്ന് താരതമ്യപ്പെടുത്തി നോക്കുക.

ഉരുണ്ട വാലും വൃത്താകൃതിയിലുള്ള കൃഷ്ണമണിയുമുള്ള പാമ്പാണ്‌ മൂര്‍‌ഖന്‍.കഴുത്തില്‍ പത്തിയുണ്ട്.പത്തിയില്‍ കണ്ണട പോലുള്ള അടയാളം കണ്ടു വരുന്നു.പക്ഷെ ഈ അടയാളം ഇല്ലാത്തവയുമുണ്ട്.പുറത്തെ ചെതുമ്പലുകള്‍ ഒരേ ക്രമത്തില്‍ ചെരിഞ്ഞു നീണ്ടു കാണപ്പെടുന്നു.അടിവയര്‍ ഭാഗത്തെ ചെതുമ്പലുകള്‍ വീതിയുള്ളതാണ്‌.വാല്‍ ചെതുമ്പലുകള്‍ രണ്ടു വരിയായി കാണപ്പെടുന്നു.തലയുടെ മേലുള്ള മൂന്നാമത്തെ ചെതുമ്പല്‍ വലുതും കണ്ണിന്റേയും മൂക്കിന്റേയും അടുത്തെത്തുന്നതുമാണ്‌.

ഉച്ചത്തില്‍ ചീറ്റുന്ന പാമ്പാണ്‌ മൂര്‍‌ഖന്‍.ആളുകള്‍ ഈ പാമ്പിനെ വല്ലാതെ ഭയപ്പെടുന്നതിന്റെ ഒരു കാര്യവും ഇതാണ്‌.ഭയപ്പെടുമ്പോഴാണ്‌ മൂര്‍‌ഖന്‍ ചീറ്റുന്നത്.

തന്റെ അടുത്തുള്ള ശത്രുവിനെ മാത്രമേ മൂര്‍‌ഖന്‍ കടിക്കാറുള്ളൂ.ഏകദേശം ഉയര്‍ന്നു നിന്ന് പത്തി ഉയര്‍ത്തി കടിക്കാന്‍ സാധിക്കുന്നവയെ മാത്രം.,ഒരു മുക്കാല്‍ മീറ്ററിനുള്ളില്‍ ഉള്ളവയെ മാത്രമേ മൂര്‍‌ഖന്‍ കടിക്കാറുള്ളൂ.ശത്രു കുറച്ചകലെയാണെങ്കില്‍ മൂര്‍‌ഖന്‍ രക്ഷപ്പെടാന്‍ ആണ്‌ ശ്രമിക്കുക.
മൂര്‍‌ഖന്‍ പാമ്പ് മുട്ടയിടുന്ന ജീവിയാണ്‌.മുട്ടകളെ സുരക്ഷിത സ്ഥനങ്ങളില്‍ നിക്ഷേപിച്ച് അമ്മ അതിനു മുകളില്‍ ചുരുണ്ടു കിടക്കുന്നു.അമ്പത്തിയെട്ടു ദിവസം കഴിഞ്ഞ് മുട്ട വിരിഞ്ഞു തുടങ്ങും.
മൂര്‍‌ഖനെപ്പറ്റി മറ്റൊരു തെറ്റിദ്ധാരണയുള്ളത് അത് ചേരയുമായി ഇണ ചേരും എന്നതാണ്‌.ചില ചേരകളെ മൂര്‍‌ഖനായി തെറ്റിദ്ധരിക്കുന്നതു കൊണ്ടാണ്‌ ഈ ധാരണ പകര്‍ന്നത്.അല്ലാതെ അതിന്‌ മറ്റടിസ്ഥാനമൊന്നുമില്ല.നിര്‍‌ഭാഗ്യവശാല്‍ ആളുകള്‍ ചേരയെ അടിച്ചു കൊല്ലാനുള്ള ഒരു കാരണം ഇതാണ്‌.
...ബാക്കി അടുത്ത പോസ്റ്റില്‍





9 comments:

ഫസല്‍ ബിനാലി.. said...

വിജ്ഞാനപ്രദമായ പോസ്റ്റ്..
തുടരുക......, തുടരണം.
ആശംസകളോടെ..

PIN said...

തുടർന്നു വായിക്കാൻ കാത്തിരിക്കുന്നു.

നന്ദി..

നരിക്കുന്നൻ said...

പാമ്പ് പുരാണം കൊള്ളാം. അടുത്താഭാഗം വരട്ടേ...

siva // ശിവ said...

ഹോ..എനിക്ക് പേടിയാ ഈ പാമ്പുകളെ...അതിനാണെങ്കില്‍ ഒരു വിവരവും ഇല്ല...

പാമരന്‍ said...

thanks!

ശ്രീ said...

പോസ്റ്റിനു നന്ദി. തുടരൂ മാഷേ...

[ nardnahc hsemus ] said...

നന്നാ‍യി..പാമ്പുകളുടെ ചിതമ്പലുകള്‍ ഞാനിതേ വരെ ശ്രദ്ധിച്ചിട്ടില്ല... ഇതുവായിച്ചപ്പോള്‍ അങ്ങാനെ ഒരുസൂക്ഷ്മത മനസ്സിലായി! നന്ദി.


ചില ചേരകളെ മൂര്‍‌ഖനായി തെറ്റിദ്ധരിക്കുന്നതു കൊണ്ടാണ്‌ ...

ഇത് “ചില മൂര്‍‌ഖന്‍ പാമ്പുകളെ ചേരയായി തെറ്റിദ്ധരിക്കുന്നതു കൊണ്ടാണ്‌“ എന്നല്ലെ ശരി?

anushka said...

ക്ഷമിക്കണം,ഞാന്‍ പാമ്പുകളുടെ കാര്യത്തില്‍ ഒരു വിദഗ്ദനൊന്നുമല്ല.പാമ്പുകളെപ്പറ്റി ഒരു പുസ്തകം വായിച്ചപ്പോള്‍ ചില ഫോറന്‍സിക് മെഡിസിന്‍ പുസ്തകങ്ങള്‍ പരിശോധിച്ച് ഒന്ന് പടച്ചു വിട്ടെന്നേയുള്ളു..എനിക്ക് ഇതില്‍ വലിയ വിവരമൊന്നുമില്ല.
ചേരയെ മൂര്‍ഖന്‍ ആയി തെറ്റിദ്ധരിക്കുമെന്ന് തന്നെയാണ്‌ പല പുസ്തകങ്ങളിലും കണ്ടിട്ടുള്ളത്.എനിക്ക് തോന്നിയിട്ടുള്ളതും അതാണ്‌.പ്രത്യേകിച്ചും രണ്ട് ചേരകള്‍ ചേര്‍ന്ന് ആടുമ്പോള്‍ മൂര്‍ഖന്‍ പത്തി വിടര്‍ത്തി ആടുകയാണ്‌ എന്ന് തോന്നും.
പാമ്പു വിഷബാധയെപ്പറ്റിയും നാഗാരാധനയെപ്പറ്റിയും ചര്‍ച്ച ചെയ്യാനാണ്‌ ഞാന്‍ ഇത് തുടങ്ങി വെച്ചത്.എനിക്ക് കുറച്ച് അറിയാവുന്നത് ഇതിനെക്കുറിച്ചാണ്‌.

Anonymous said...

what is better, yahoo or google [url=http://google.com]google[/url] http://google.com