Friday, June 6, 2008

എന്റെ ഹൃദയത്തിലെ ആദിവാസി
























കെ.പാനൂര്‍ എഴുതിയ പുസ്തകമാണ്‌ 'എന്റെ ഹൃദയത്തിലെ ആദിവാസി' .ആദിവാസികള്‍ക്ക് വേണ്ടി സംസാരിക്കുകയും,പ്രവര്‍ത്തിക്കുകയും ചെയ്ത മഹാനാണ്‌ കെ.പാനൂര്‍.ആദ്യം ഉദ്യോഗസ്ഥനായും ,പിന്നീട് സാമൂഹ്യപ്രവര്‍ത്തകനായും അദ്ദേഹം ആദിവാസികള്‍ക്കിടയില്‍ പ്രവര്‍ത്തിച്ചു.അക്കാലത്തെ ചില അനുഭവങ്ങളാണ്‌ ഈ പുസ്തകത്തിന്റെ ഉള്ളടക്കം.
ഭൂമിയുടെ യഥാര്‍ഥ അവകാശികളായ ആദിവാസികള്‍ ലോകത്തൊരിടത്തും സം‌രക്ഷിക്കപ്പെടുന്നില്ല.ലോകമെമ്പാടൂം അവര്‍ ചൂഷണം ചെയ്യപ്പെടുന്നു.ഭരണകൂടവും, രാഷ്‌ട്രീയപാര്‍ട്ടികളും കോടതിയുമെല്ലാം ആദിവാസികള്‍ക്കെതിരാണ്‌.
റവന്യൂഉദ്യോഗസ്ഥനായിരുന്ന പാനൂരിന്‌ ആദിവാസിരംഗത്ത് പ്രവര്‍ത്തിക്കാനുള്ള പ്രചോദനമായത് ,ബംഗാളി നോവല്‍ ,വിഭൂതിഭൂഷന്റെ , 'ആരണ്യക് ' -ന്റെ വായനയാണ്‌.ആദിവാസികള്‍ക്കു വേണ്ടിയുള്ള പോരാട്ടത്തിനിറങ്ങിയ പാനൂരിന്‌ വളരെയേറെ ക്ലേശങ്ങള്‍ സഹിക്കേണ്ടിവന്നിട്ടുണ്ട്‌.ഉദ്യോഗസ്ഥനെന്ന നിലയില്‍ അദ്ദേഹം നടത്തിയ പ്രവര്‍ത്തനങ്ങളുടെ വിവരണങ്ങള്‍ നമുക്കിതില്‍ വായിക്കാം.ചൂഷണം ചെയ്യപ്പെടുന്ന ഒരു ജനവിഭാഗത്തിന്റെ സാമൂഹ്യജീവിതത്തിന്റെ നേര്‍ക്കാഴ്ചകളാണ്‌ നാം ദര്‍ശിക്കുന്നത്.പനൂരിന്റെ പ്രസിദ്ധമായ ' കേരളത്തിലെ ആഫ്രിക്ക ' എന്ന ഗ്രന്ഥത്തിന്റെ പ്രസിദ്ധീകരണത്തെക്കുറിച്ചും അതിന്റെ പ്രത്യാഘാതങ്ങളെക്കുറിച്ചുമുള്ള വിവരണങ്ങളും ഈ പുസ്തകത്തില്‍ ഉണ്ട്‌.പള്ളിക്കാരും കുടിയേറ്റക്കാരും കൂടി അരുവിക്കല്‍ കോളണിയിലെ പണിയരോടും അവര്‍ക്ക് നേതൃത്വം നല്‍കിയ പണിയന്‍ മാത്യു എന്ന മാത്യുവിനോടും കാണിച്ച ക്രൂരതയുടെ കഥകള്‍ നമുക്ക് ഞെട്ടലോടെ മാത്രമേ വായിക്കാനാകൂ.







1 comment:

മുസാഫിര്‍ said...

നന്നായി.വായിക്കാ‍നുള്ള പുസ്തകങ്ങളുടെ ലിസ്റ്റില്‍ ഒന്നുകൂടി.