Tuesday, June 3, 2008

കടല്‍‌മുത്ത്



മല്‍‌സ്യബന്ധനജീവിതാനുഭവങ്ങളാണ്‌ ഈ പുസ്തകത്തിന്റെ ഉള്ളടക്കം.കടലിനെപ്പറ്റി ഒരു പാട് കാര്യങ്ങള്‍ ഗ്രന്ഥകാരന്‍ നമുക്ക് പറഞ്ഞു തരുന്നു.കൊല്ലത്തെ മല്‍സ്യത്തൊഴിലാളിയായ എ.ആന്‍‌ഡ്റൂസ് ആണ്‌ ഗ്രന്ഥകര്‍ത്താവ്.

നാല്‍‌പ്പത് വര്‍ഷത്തിലേറെ തുടര്‍ച്ചയായി കടലില്‍ പോയിരുന്നു പരമ്പരാഗത മല്‍സ്യത്തൊഴിലാളിയായ ആന്‍ഡ്രൂസ്.അദ്ദേഹം നിരന്തരം കടലിനെ പഠിച്ചു.അന്നന്നു കിട്ടിയ അറിവുകള്‍ എഴുതി വെച്ചു.മുപ്പതു വര്‍ഷത്തെ ഡയറിക്കുറിപ്പുകളാണ്‌ ഈ പുസ്തകത്തിന്റെ അടിസ്ഥാനം.


ഉപജീവനത്തിനായി കടലിന്റെ ആഴങ്ങളിലേക്ക് വലയെറിയുന്ന മല്‍സ്യബന്ധനത്തൊഴിലാളികള്‍ക്ക് മല്‍സ്യബന്ധനവേളകളില്‍ അനുഭവിക്കേണ്ടി വന്നിട്ടുള്ള പ്രതിസന്ധികളുടെയും അദ്ധ്വാനത്തിന്റെയും സാഹസികപോരാട്ടങ്ങളുടെയും ചരിത്രമാണിത്.വില അന്‍പത്തഞ്ചു രൂപ. പ്രസിദ്ധീകരിച്ചത് ഡി.സി.ബുക്സ്.

No comments: