Tuesday, March 11, 2008

ഹിമാലയ യാത്ര

പി ആര്‍ നാഥന്‍ എഴുതി ഒലിവ് ബുക്സ് പ്രസിദ്ധീകരിച്ച പുസ്തകം.

ഇത് യാത്രാനുഭവകഥകളാണ്‌.

പ്രശസ്ത സാഹിത്യകാരനായ പി.ആര്‍.നാഥന്‍ പല വട്ടം ഭാരത പര്യടനം നടത്തിയിട്ടുണ്ട്‌.

യാത്രയുടെ സൗന്ദര്യാനുഭൂതികള്‍ നമുക്കു പകര്‍ന്നു തരുന്നതില്‍ ലേഖകന്‍ വിജയിക്കുന്നു.ഹിമാലയതിലേക്കുള്ള യാത്രകള്‍ ആത്മീയ യാത്രകളാണ്‌.ആത്മീയ പ്രഭാഷകന്‍ കൂടിയായ ഗ്രന്ഥകാരന്‍ ആത്മീയതയുടെ പ്രസന്നത നമുക്കും അനുഭവവേദ്യമാക്കുന്നു.

നമുക്കു ഒരു പാടു യാത്രാ വിവരണങ്ങളുണ്ട്‌.വേറിട്ട കാഴ്ചകള്‍ നമുക്കു കാണിച്ചു തരുന്നു,നാഥന്‍. ഗൗരീകുണ്‌ഡിലെ ഉഷ്ണജലപ്രവാഹത്തില്‍ നിന്നാണ്‌ ഈ കുറിപ്പുകള്‍ തുടങ്ങുന്നത്‌.ഹിമാലയതിലേക്കുള്ള കവാടത്തിലുള്ള ഈ കുളം തിളച്ചു മറിയുന്ന ജലമടങ്ങിയത് ആണ്‌.ദേവദാരു വൃക്ഷങ്ങള്‍ കാവല്‍ നില്‍ക്കുന്ന പരിസരതിനു ആത്മീയതയുടെ നനവുണ്ടെന്നു ഗ്രന്ഥകാരന്‍ നിരീക്ഷിക്കുന്നു.
ബുദ്ധന്റെ നാടായ ബുദ്ധഗയയിലേക്കുള്ള യാത്ര ബുദ്ധനില്‍ നിന്നും നാം എത്ര മാത്രം അകന്നിരിക്കുന്നു എന്നോര്‍മ്മിപ്പിക്കുന്നു.മുസ്സോറിയിലേക്കുള്ള യാത്രയില്‍ സാക്ഷിയാകേണ്ടി വന്ന അപകടം ,ആന്‍ഡമാനിലേക്കുള്ള യാത്രയില്‍ അനുഭവിച്ച സമുദ്രത്തിലെ രാത്രി മഴ ,കാഞ്ഞങ്ങാട്ടുള്ള ആനന്ദാശ്രമതില്‍ വെച്ചു കണ്ടു മുട്ടിയ യോഗിയായ ബാലക്‌ ദാസ് , മധ്യപ്രദേശിലെ ഒരു ദുര്‍ഘട പര്‍‌വതത്തില്‍ വെച്ചു കണ്ടു മുട്ടിയ ദൈവാന്വെഷകര്‍,തമാശകള്‍ ശേഖരിച്ചു കൊണ്ടിരിക്കുന്ന ഈശ്വരമുര്‍ത്തി , തുടങ്ങിയ കുറിപ്പുകള്‍ നമ്മെ ചിന്തിപ്പിക്കുകയും ആത്മീയതയിലേക്കു നമ്മെ കൂടുതല്‍ അടുപ്പിക്കുകയും ചെയ്യുന്നു.

2 comments:

ശ്രീലാല്‍ said...

thanks for introducing.

ശ്രീ said...

പുസ്തക പരിചയം നന്നായി.
:)