Thursday, March 6, 2008

ഗ്രാമീണര്‍

സത്യന്‍ അന്തിക്കാടിന്റെ ഗ്രാമീണര്‍ -----
നമുക്കു നല്ല സംവിധായകര്‍ ധാരാളമുണ്ടായിരുന്നു. പക്ഷെ നമ്മുടെ സിനിമയിലേക്ക് ഗ്രാമത്തെ കൊണ്ടു വന്നത് അന്തിക്കാട്ടുകാരന്‍ സത്യന്‍ ആണെന്ന് സംശയമേതുമില്ലാതെ പറയാം. പക്ഷെ ഈ പുസ്തകം സിനിമയിലെ ഗ്രാമീണരേക്കുറിച്ചാണ്. ഗ്രാമത്തിന്റെ പ്രധിനിധികളായി വന്നു നമ്മുടെ ജീവിതത്തിന്റെ ഭാഗമായി മാറിയ നമ്മുടെ പ്രിയപ്പെട്ട നടീനടന്മാര്‍ക്കുള്ള ആദരവാണിത്. എഴുത്തുകാരനും ജീവചരിത്രകാരനുമായ താഹ മടായി ആണ് ഇതു തയ്യാറാക്കിയത്.
ശങ്കരാടി,ഫിലോമിന,ഒടുവില്‍ ഉണ്ണികൃഷ്ണന്‍ ,കൃഷ്ണന്‍ കുട്ടി നായര്‍ ,തിലകന്‍ ,ഇന്നസെന്റ്റ്, ബഹദൂര്‍,കുതിരവട്ടം പപ്പു,നെടുമുടി വേണു, മീന,ഗോപി,ശ്രീനിവാസന്‍ ,എന്നിവരെപറ്റിയുള്ള ഹൃദയസ്പര്‍ശിയായ കുറിപ്പുകളാണ് ഇത്. ഇവരാരും വന്‍ നക്ഷത്രങ്ങളായിരുന്നില്ല.എങ്കിലും ഇവരില്ലാത്ത ഒരു സിനിമ നമുക്കില്ല.പാട വരമ്പില്‍ ഒരു കാരണവര്‍ എന്ന അദ്ധ്യായം കാണുമ്പോള്‍ നമ്മുടെ മനസ്സില്‍ ഒരു ചിത്രം തെളിഞ്ഞു വരുന്നു,ഒരു കുടയും ചൂടി നില്‍ക്കുന്ന ശങ്കരാടിയുടെ.പെരുന്തച്ചന്‍ ആരെന്നും,പരദൂഷണം അമ്മായി ആരെന്നും,ജോക്കര്‍ ആരെന്നും പറയാതെ തന്നെ നമുക്കറിയാം.ഇവരുടേയെല്ലാം ജീവിതത്തെപ്പറ്റി ഹൃദയത്തില്‍ തൊടുന്ന വിധം എഴുതുന്നതില്‍ വിജയിച്ചിരിക്കുന്നു സത്യന്‍.

1 comment:

Cartoonist said...

ചെറിയ നല്ല പരിചയപ്പെടുത്തല്‍, ചങ്ങാതി :)