Wednesday, March 5, 2008

ഗാന്ധിജിയുടെ വിദ്യാഭ്യാസ സന്കല്പം


പ്രമുഖ ഗാന്ധിയന്‍ ചിന്തകനും വിദ്യാഭ്യാസപ്രവര്‍ത്തകനുമായ ഡോ.എന്‍.രാധാകൃഷ്ണന്‍ എഴുതിയതാണു ഈ പുസ്തകം. മധുര ഗാന്ധിഗ്രാം ഗ്രാമീണ സര്വകലാശാലയില്‍ വളരേക്കാലം അധ്യാപകനായിരുന്ന അദ്ദേഹം ഇന്ത്യയിലേയും വിദേശങ്ങളിലേയും ഉന്നതങ്ങളായ സര്‍‌വകലാശാലകളില്‍ നടത്തിയ ഏഴു പ്രഭാഷണങ്ങളുടെ സമാഹാരമാണു ഈ ഗ്രന്ഥം.

വിദ്യാഭ്യാസം ജനങ്ങളുടെ ഭൗതികവും ആത്മീയവുമായ ഘടകങ്ങളുമായി ബന്ധപ്പെട്ടിരിക്കണമെന്നു ഗാന്ധിജി വിശ്വസിച്ചു.വിദ്യാഭ്യാസം ഒരു വിമോചന പ്രക്രിയയാവണമെന്നു കരുതിയ അദ്ദേഹം ' അടിസ്ഥാന വിദ്യാഭ്യാസം ' എന്ന പദ്ധതിക്കു രൂപം നല്‍കി.ഇന്ത്യയുടെ ദേശീയ വിദ്യാഭ്യാസ സമ്പ്രദായമായി അംഗീകാരം നേടിയെങ്കിലും സ്വതന്ത്ര ഭാരതതിന്റെ വിദ്യാഭ്യാസഘടനയില്‍ ക്രമേണ ഇതിനു സ്ഥാനമില്ലാതായി. ഇന്നു കച്ചവടവല്‍ക്കരണവും വര്‍‌ഗ്ഗീയവല്‍ക്കരണവും വിദ്യാഭ്യാസതിന്റെ അടിസ്ഥാനമായി വേരുറച്ചു കഴിഞ്ഞു.നമ്മുടെ സമൂഹം നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ചു ബോധവാന്മാരല്ലാത്ത വിദ്യാര്‍ഥികളേയാണ്‌ നാം സൃഷ്റ്റിക്കുന്നത് . വിദ്യാഭ്യാസം സാമൂഹിക മാറ്റങ്ങള്‍ക്കുള്ള ഉപാധി ആയിരിക്കണം എന്നുള്ള ചിന്താഗതി ഇപ്പോഴും പ്രസക്തമാണ്‌. ഈ വഴിയിലൊരന്ന്വേഷണമാണ്‌ ഈ പുസ്തകം.ഗാന്ധി മീഡിയ സെന്റര്‍ ആണ് ഈ പുസ്തകം പുറത്തിറക്കിയത്.

No comments: