Wednesday, February 27, 2008

ഖുര്‍ ആന്‍ :ഒരു വിമര്‍ശന പഠനം
























ഒരു വിവാദപുസ്തകം. യുക്തി വാദികളുടെ മിക്കവാറും പുസ്തകങ്ങളെ പോലെ ഇതും ആഴമില്ലാത്ത ഒന്നാണ്.ഇടമറുക് --ജോസെഫ്‌ ഇടമറുക് ആണ് ഇതെഴുതിയത്. പണ്ഠിതനും
യുക്തിവാദി നേതാവും ആയിരുന്ന അദ്ദേഹത്താല്‍ രചിക്കപ്പെട്ട ഈ പുസ്തകത്തില്‍ പഠനം കുറവും വിമര്ശനം കൂടുതലും ആണ്.
പ്രവാചകനായ മുഹമ്മെദ് മാനസിക രോഗിയായിരുന്നു. രതി വൈകൃതങ്ങള്‍ ഉള്ള ആളും ,വ്യഭിചാരിയും ആയിരുന്നു.സാധാരണ കവലപ്രസംഗങ്ങള്‍ പോലെ ഇങ്ങനെയൊക്കെ പറഞ്ഞു കൊണ്ടിരിക്കുന്നതല്ലാതെ യുക്തി ഭദ്രമായി ഇവയൊക്കെ വിശദീകരിക്കാന്‍ ഇടമറുക് പരാജയപ്പെടുന്നു.
ദൈവവിശ്വാസം ,ചരിത്രവും വിസ്തരിച്ചു കൊണ്ടാണ് ഈ പുസ്തകം തുടങ്ങുന്നത്. ഏക ദൈവവിശ്വാസം മുഹമ്മദിന്റെ സംഭാവനയൊന്നുമാല്ല.അറേബ്യയിലെ വിവിധ ഗോത്രക്കാരുടെ ഇടയില്‍ വിവിധ വിശ്വാസങ്ങള്‍ ഉണ്ടായിരുന്നു.അതില്‍ തന്നെ എകദൈവവിശ്വാസമുള്ളവരും അങ്ങനെ ആരാധിക്കുന്നവരും ഉണ്ടായിരുന്നു.അവരൊക്കെ വളരെ പ്രാകൃതന്മാരായിരുന്നു എന്നും ഇസ്ലാം മതമാണ്‌ അവരെ പരിഷ്ക്കാരത്തിലേക്ക് നയിച്ചത് എന്നുമുള്ള വാദങ്ങള്‍ ശരിയല്ല. മക്കയിലെ കുറൈഷി ഗോത്രത്തിലണ് എ.ഡി .571ഏപ്രില്‍ 20നു മുഹമ്മെദ് ജനിച്ചതെന്നു കരുതപ്പെടുന്നു.മാതാവായ ആമിന മുഹമ്മദിനെ ഗര്‍ഭം ധരിച്ചു
അധികം കഴിയുന്നതിനു മുന്‍പു തന്നെ പിതാവു മരിച്ചു.കുട്ടിയായിരിക്കുമ്പോള്‍ തന്നെ മാതാവും അന്തരിച്ചു.എട്ടു വയസ്സു വരെ മുത്തച്ചന്റെ സംരക്ഷണയിലും അദ്ദേഹം മരിച്ചതിനു ശേഷം പിതാവിന്റെ സഹോദരനായിരുന്ന അബു താലിബിന്റെ സംരക്ഷണയിലുമായിരുന്നു മുഹമ്മെദ്.കച്ച്ചവടക്കാരനായിരുന്ന അബുതാളിബിനു ധാരാളം ഒട്ടകങ്ങളും ആടുകളും ഉണ്ടായിരുന്നു.മരുപ്പച്ചകള്‍ തോറും അവയുമായി സഞ്ചരിക്കുക മുഹമ്മദിനു കൗതുകകരമായിരുന്നു.അബുതാലിബ് കച്ചവടതിനു വേണ്ടി സിറിയയിലേക്കു പോകുമ്പോള്‍ മുഹമ്മെദ് അദ്ദേഹത്തെ അനുഗമിച്ചു.ആയിരക്കണക്കിനു മൈലുകള്‍ അപ്പുറത്തേക്കുള്ള അനേകദിവസങ്ങള്‍ നീണ്ടു നിന്ന ഈ യാത്ര മുഹമ്മദിന്റെ വിജ്നാനസീമ വികസിപ്പിച്ചു.വിവിധ
മതങ്ങളെപറ്റിയും വിശ്വാസപ്രമാണങ്ങളേപറ്റിയും മനസ്സിലാക്കാന്‍ ഇതൊരവസരമായി.പല തവണ മുഹമ്മെദ് ഇങ്ങനെ യാത്ര ചെയ്തതായി കരുതപ്പെടുന്നു.
കച്ചവടത്തില്‍ സമര്‍ഥനായ മുഹമ്മദിനെ , മക്കയിലെ ധനാഢ്യയായ ഖദീജ അവരുടെ മാനേജരായി നിയമിച്ചു.ഖദീജയുടെ കച്ചവടസംഘങ്ങലുടെ മാനേജരായും അറേബ്യയില്‍ പല സ്ഥലങ്ങളില്‍ അദ്ദേഹം സഞ്ചരിച്ചു.ഇങ്ങനേയിരിക്കുന്ന കാലത്താണ്‌ ഖദീജയും മുഹമ്മെദും അനുരാഗത്തിലാകുന്നത്.40
വയസ്സുള്ള ആ വിധവയും 25കാരനായ മുഹമ്മെദും അധികം താമസിയാതെ വിവാഹിതരായി.
ഈ ദാമ്പത്യം അദ്ദേഹതിന്‌ ധാരാളം വിശ്രമസമയവും സാമ്പത്തിക സൗകര്യങ്ങളും നല്‍കി.

മക്കക്കു തൊട്ടടുത്തുള്ള ഹിറാ ഗുഹയില്‍ പോയി ധ്യാനനിമഗ്നനായിരിക്കുക അദ്ദേഹത്തിന്റെ പതിവായിരുന്നു.
അങ്ങനെയിരിക്കേ അദ്ദേഹം അശരീരികള്‍ കേള്‍ക്കാന്‍ തുടങ്ങി.ഒരു ദിവസം ജിബ്രീല്‍ എന്ന മലക്ക്‌ മുഹമ്മദിന്റെ മുന്നില്‍ പ്രത്യക്ഷപ്പെട്ട്‌ ' വായിക്കുക ' എന്നു പറഞ്ഞു എന്നും , 'എനിക്കു വായന അറിയില്ല ' എന്ന് അദ്ദേഹം മറുപടി പറഞ്ഞു എന്നും , എങ്കിലും മലക്ക്‌ ഖുര്‍ ആനിന്റെ ഒരു ഭാഗം ഓതിക്കൊടുത്തു എന്നും പറയപ്പെടുന്നു.തുടര്‍ന്ന് ഇങ്ങനെ പല സന്ദേശങ്ങളും ദൈവതില്‍ നിന്ന് മുഹമ്മദിനു കിട്ടാന്‍ തുടങ്ങി.അദ്ദേഹം ഒരു പുതിയ മതം പ്രസംഗിക്കാന്‍ തുടങ്ങി.സ്വപത്നി ഖദീജ , അബു താലിബിന്റെ എട്ടു വയസ്സുകാരനായ പുത്രന്‍ അലി ,ഖദീജയുടെ അടിമയായ സൈദ്ബ്നുഹാരിസ് ,അബൂബക്കര്‍ എന്നിങ്ങനെ നാലു പേര്‍ മുഹമ്മദിനെ നബിയായി അംഗീകരിച്ചപ്പോള്‍ ഒരു പുതിയ മതം പിറവിയെടുക്കുകയായിരുന്നു.മൂന്നു വര്‍ഷം രഹസ്യമായി മതപ്രചരണം നടത്തിയ ശേഷം പരസ്യമായ പ്രചരണപ്രവര്‍ത്തനങ്ങള്‍ തുടങ്ങി.അല്ലാഹു എന്നൊരു ദൈവം മാത്രമേ ഉള്ളൂ , മുഹമ്മെദ് ദൈവദൂതനാണ്‌ ,വിഗ്രഹാരാധന പാടില്ല എന്നൊക്കെ അദ്ദേഹം പ്രസംഗിക്കാന്‍ തുടങ്ങി.ഇതു വളരേയധികം എതിര്‍പുണ്ടാക്കി.ക അബ യിലെ ക്ഷേത്രങ്ങളിലെ വിഗ്രഹങ്ങളില്‍ സമര്‍പ്പിക്കപ്പെട്ട വഴിപാടുകളാല്‍ സമ്പന്നരായ ക്ഷേത്രഭാരവാഹികള്‍ സ്വാഭാവികമായും മുഹമ്മദിനെ എതിര്‍ത്തു.ഖദീജയുടേയും , അബു താലിബിന്റെയും മരണത്തോടെ എതിര്‍പ്പുകള്‍ അതിശക്തമായി. അടുത്തുള്ള തായിഫ് എന്ന സ്ഥലത്തു പോയി മതപ്രചരണം നടത്താന്‍ ശ്രമിച്ചെങ്കിലും അദ്ദേഹത്തെ കല്ലെറിഞ്ഞു ഓടിച്ചു.മക്കത്തും അദ്ദേഹത്തിനു പിടിച്ചു നില്‍ക്കാന്‍ സാധിച്ചില്ല.
മക്കാ ജീവിതം ദുസ്സഹമായപ്പോള്‍ മുഹമ്മദും അനുയായികളും കൂടി മദീനയിലേക്കു പലായനം ചെയ്തു.ഈ ഓടിപ്പോക്കാണ്‌ ഇസ്ലാം മതത്തിന്റെ അടിത്തറ ഉറപ്പിച്ച സംഭവം.A.D. 622-ല്‍ ആയിരുന്നു ഇത്.മദീനയിലെത്തിയ മുഹമ്മെദും അനുയായികളുമായി അവിടെയുള്ളവര്‍ സഖ്യത്തിലെത്തി.മുഹമ്മെദ് ആ നഗര രാഷ്ട്രത്തിന്റെ അധിപനാക്കപ്പെട്ടു.മക്കാനിവാസികളെ ഇതു രോഷാകുലരാക്കി.ഇതു കുറൈഷികളും മദീനാവാസികളുമായുള്ള യുദ്ധതിലേക്കു നീങ്ങി.നബിയും അനുയായികളും ഒരു ചെറിയ സൈന്യത്തെ സംഘടിപ്പിച്ച് അവരെ എതിര്‍ക്കാന്‍ പുറപ്പെട്ടു.ബദര്‍ എന്ന സ്ഥലത്തു വെച്ചുണ്ടായ യുദ്ധത്തില്‍ മുഹമ്മദിന്റെ സൈന്യം വിജയിച്ചു.ഇസ്ലാം മതചരിത്രതിലെ പ്രധാനപ്പെട്ട സംഭവമാണിത്.കൊള്ളയും ആക്രമണങ്ങളും കൊണ്ട്‌ സമീപപ്രദേശങ്ങളിലും മുഹമ്മെദ് ആധിപത്യം നേടി.മദീനയില്‍ സ്ഥാപിതമായ ഇസ്ലാമിക രാഷ്‌ട്റം കൂടുതല്‍ ശക്തി പ്രാപിച്ചു.വമ്പിച്ച ഒരു സൈന്യത്തോടു കൂടി മക്കയിലേക്കു മാര്‍ച്ചു ചെയ്ത മുഹമ്മെദ് മക്കയെ കീഴടക്കുകയും , മറ്റു ഗോത്രങ്ങളെ പരാജയപ്പെടുത്തുകയും , വിഗ്രഹങ്ങള്‍ തകര്‍ക്കുകയും ചെയ്തു.
ബഹുദൈവാരാധകരുടെ സ്വത്തുക്കള്‍ കൊള്ളയടിച്ചു.അറേബ്യയില്‍ ശക്തമായ ഒരു മുസ്ലിം രാജ്യം വളര്‍ന്നു വരുന്നതു കണ്ടപ്പോള്‍ സിറിയന്‍ രാജാവ് യുദ്ധത്തിനൊരുങ്ങി.മുഹമ്മെദും പടയൊരുക്കം ചെയ്തു.സിറിയന്‍ രാജാവ് പിന്‍‌വാങ്ങുകയും,അറേബ്യ മുഴുവന്‍ മുഹമ്മെദിന്റെ നിയന്ത്രണത്തിലാവുകയും ചെയ്തു.വിജയശ്രീലാളിതനായ മുഹമ്മെദ് പിറ്റേ വര്‍ഷം വമ്പിച്ച സന്നാഹങ്ങളോടെ ഹജ് തീര്‍ത്ഥാടനം നടത്തി.മദീനയില്‍ തിരിച്ചെത്തിയ മുഹമ്മദിന്‌ അധികം താമസിയാതെ അസുഖം ബാധിച്ചു.അറുപത്തിമൂന്നാമത്തെ വയസ്സില്‍ അദ്ദേഹം അന്തരിച്ചു.
ഇത്രയുമാണ്‌ ഇടമറുക് പറയുന്ന മുഹമ്മദിന്റെ ചരിത്രം.തുടര്‍ന്ന് അദ്ദേഹം ഇസ്ലാം കൂടുതല്‍ ശക്തി പ്രാപിക്കുന്നതിന്റെ ചരിത്രമാണ്‌ പറയുന്നത്.ഇടമറുകിന്റെ അഭിപ്രായത്തില്‍ പിന്നീടുള്ള ഇസ്ലാമിന്റെ ചരിത്രം വെട്ടിപ്പിടിത്തത്തിന്റേയും അധികാര മല്‍സരങ്ങളുടേതുമാണ്‌.


തുടര്‍ന്ന് ഇടമറുക് പ്രവാചകനായ മുഹമ്മദിനെ വിശകലനം ചെയ്യുന്നു. ഒരു മാനസിക രോഗി ' എന്നണ്‌ ഈ അധ്യായത്തിന്റെ തലക്കെട്ട്.
മാനസിക രോഗത്തിന്റെ പല ലക്ഷണങ്ങളും മുഹമ്മദിനുണ്ടായിരുന്നു എന്നാണ്‌ ഇടമറുക് സ്ഥാപിക്കാന്‍ ശ്രമിക്കുന്നത്‌.



അശരീരികള്‍ കേള്‍ക്കുക ,മായികാനുഭവങ്ങള്‍ -hallucination-അനുഭവിക്കുക ,ദൈവികസന്ദേശങ്ങള്‍ ലഭിക്കുക ,പ്രത്യേകവിശ്വാസങ്ങള്‍ ഉണ്ടാകുക ,തുടങ്ങിയ മനോരോഗലക്ഷണങ്ങള്‍ മുഹമ്മദിന്‌ ഉണ്ടായിരുന്നു എന്നാണ്‌ ഇടമറുക് പറയുന്നത്.ഹദീസുകളില്‍ നിന്ന് ഇത് വ്യക്തമാകുന്നു.സ്കീസോഫ്രീനിയ ആണ്‌ അസുഖമെന്നും ഇടമറുക് സ്ഥാപിക്കാന്‍ ശ്രമിക്കുന്നു.




മുഹമ്മദിന്റെ ജീവിതകാലത്തുതന്നെ ചിലര്‍ അദ്ദേഹത്തിനു മാനസികരോഗമാണെന്നു മനസ്സിലാക്കിയതിനു ഖുര്‍ ആനില്‍ തന്നെ തെളിവുകള്‍ ഉണ്ടെന്നും ,മാനസികരോഗലക്ഷണങ്ങള്‍ മിക്കപ്പോഴും ഉണ്ടായിരുന്നു എന്ന് ഹദീസുകളില്‍ നിന്ന് വ്യക്തമാണെന്നും ഇടമറുക് പറയുന്നു.



മുഹമ്മദിന്റെ കുടുംബജീവിതമാണ്‌ അടുത്തതായി ഇടമറുക് വിശകലനം ചെയ്യുന്നത്.മറ്റുപുണ്യവാന്മാരെപ്പോലെ അദ്ദേഹം സര്‍‌വസംഗപരിത്യാഗിയൊന്നും ആയിരുന്നില്ല.അദ്ദേഹം ഇസ്ലാമ്മതരാഷ്‌ട്രതിന്റെ പരമാധികാരിയായ ഭരണത്തലവനും ,യുദ്ധതന്ത്രജ്നനുമായിരുന്നു.സ്‌ത്രീകളേയും ലൈംഗികബന്ധത്തേയും പറ്റി അദ്ദേഹത്തിനു സ്വന്തം അഭിപ്രായങ്ങളുണ്ടായിരുന്നു.അദ്ദേഹം നിര്‍മ്മിച്ച നിയമങ്ങള്‍ ലക്ഷക്കണക്കിനു സ്‌ത്രീകളെ അടിമത്വത്തിലാഴ്തത്താന്‍ കാരണമായെന്നു പറയുന്ന ഇടമറുക് അദ്ദേഹത്തിന്റെ കുടുംബജീവിതം വിശകലനം ചെയ്യുന്നു.



ഇരുപത്തഞ്ചാമത്തെ വയസ്സില്‍ നാല്‍‌പതുകാരിയും ധനാഢ്യയുമായ ഖദീജയെ വിവാഹം ചെയ്തുകൊണ്ടാണ്‌ മുഹമ്മദ് കുടുംബജീവിതം ആരംഭിക്കുന്നത്.മുഹമ്മദിനു നാല്പത്തിഎട്ടു വയസ്സുള്ളപ്പോള്‍ അവര്‍ മരിച്ചു.അപ്പോള്‍ അവര്‍ക്ക് 63 വയസ്സായിരുന്നു.ഇക്കാലമത്രയും മുഹമ്മദ് വിസ്വസ്തനായ ഭര്‍‌ത്താവായിരുന്നു.അവരുടെ മരണശേഷം പതിനഞ്ചു വര്‍ഷത്തോളം ജീവിച്ച മുഹമ്മദ് അതിനിടയില്‍ പത്തു വിവാഹം കഴിക്കുകയും നാലു വെപ്പാട്ടികളെ സ്വീകരിക്കുകയും ചെയ്തു.അതിനു പുറമെ നിരവധി സ്‌ത്രീകളുമായി അദ്ദേഹം ബന്ധപ്പെട്ടിരിന്നുവെന്നും ഇടമറുക് പറയുന്നു. പക്ഷെ ഇതിന്‌ ഇടമറുക് തെളിവൊന്നും നല്‍കുന്നില്ല.

തുടര്‍ന്ന് ഇടമറുക് നബിയുടെ കുടുംബജീവിതം വിശദമായി വിശകലനം ചെയ്യുകയും , അദ്ദേഹത്തിന്റെ ലൈംഗികജീവിതവും ,സ്‌ത്രീകളോടുള്ള് ബന്ധങ്ങളും ഖുര്‍ ആനില്‍ എങ്ങിനെ സ്വാധീനം ചെലുത്തി എന്നു വിവരിക്കുകയും ചെയ്യുന്നു.

തുടര്‍ന്നുള്ള അധ്യായം ഖുര്‍ ആനെക്കുറിച്ചുള്ളതാണ്‌. ഇവിടെ ഇടമറുക് കാണുന്നത് സമര്ഥനായ ഒരു മുഹമ്മദിനേയാണ്‌.നേരത്തെ പറഞ്ഞ മാനസിക രോഗിയെന്ന വാദമൊന്നും ഇവിടെ ഇടമറുക് അധികം ഊന്നുന്നില്ല.തന്റെ ആവശ്യങ്ങള്‍ ,തന്റെ സഹചാരികളുടെ ആവശ്യങ്ങള്‍ ,മുഹമ്മദ് സമറ്ഥമായി ഖുര്‍- ആനിക വചനങ്ങളാക്കി മാറ്റി എന്നാണ്‌ ഇടമറുകിന്റെ വാദം.

ഖുര്‍ -ആന്‍ വിവര്‍ത്തനങ്ങളിലെ വൈരുധ്യങ്ങളെ പറ്റിയും ,വിവിധ വ്യാഖ്യാനങ്ങളേപ്പറ്റിയും ഇടമറുക് തന്റെ നിരീക്ഷണങ്ങള്‍ നടത്തുന്നുണ്ട്‌.
ഖുര്‍ ആനിലെ അശാസ്‌ത്രീയതകള്‍ ,ഇസ്ലാമിന്റെ സ്‌ത്രീ വിരുദ്ധത ,അടിമകളോടുള്ള സമീപനം തുടങ്ങിയ അനീതികള്‍ ,അതിക്രൂരമായ ശിക്ഷാനടപടികള്‍ ,അനാചാരങ്ങളും അന്ധവിശ്വാസങ്ങളും, പര്‍‌ദ്ദാ സമ്പ്രദായം തുടങ്ങിയവയെല്ലാം ഇടമറുക് ഉദാഹരണസഹിതം വിമര്‍‌ശിക്കുന്നു. പുസ്തകത്തിന്റെ അവസാനഭാഗത്ത് ഈ പുസ്തകത്തെ വിമര്‍‌ശിച്ചെഴുതിയ ലേഖനങ്ങള്‍ക്കും പുസ്തകങ്ങള്‍ക്കും ഉള്ള മറുപടിയാണ്‌.
ചരിത്രപരമായ വീക്ഷണമോ ,വിശകലനമോ ഇല്ലാതെ ഒരു മതത്തെ ആക്രമിക്കുക എന്ന ഒറ്റ ഉദ്ദേശ്യതിലാണ്‌ ഈ പുസ്തകം എഴുതപ്പെട്ടിട്ടുള്ളത്. അതിനാല്‍ തന്നെ തികച്ചും ഉപരിപ്ലവമാണ്‌ ഇത്.







8 comments:

ബഷീർ said...

mr. idamaruk is a good writer.. but he is utter failure to study / write about Quran, as he did not know anything about Quran

anushka said...

but you have to explain the reasons for your comment..i think mr.idamaruk had studied all religions , but touched the superficial aspects of religion.

ബഷീർ said...

mr. rajesh the below is inserted from the same post..
സാധാരണ കവലപ്രസംഗങ്ങള്‍ പോലെ ഇങ്ങനെയൊക്കെ പറഞ്ഞു കൊണ്ടിരിക്കുന്നതല്ലാതെ യുക്തി ഭദ്രമായി ഇവയൊക്കെ വിശദീകരിക്കാന്‍ ഇടമറുക് പരാജയപ്പെടുന്നു.

this line itself describing what he (idamaruk ) tried..

i somehow agree that idamaruk had touched the superficial aspects of some religion. but regarding islam / quran/ prophet muahamed (sa) he didnt studied well .. but he only tried to tarnish..

i shall post in details withe evidence ..later.. bare some time..

anushka said...

i was writing about the book , not about islam.

Anonymous said...

Indeed, I read this book about 18 years ago. The book was then named "Quran Oru X ray parisodhana@. It is really an eye opener book to all the human being who blindly follows the religious scriptures.

Joseph Idamuruk attempt is really praisworthy. But, since the keralites stubborn attitude to not to accept the truth has limited the circulation of books within few people only.

അനില്‍@ബ്ലോഗ് // anil said...

ഒന്നൂടെ വരാം.

anushka said...

ഒന്നര കൊല്ലം മുമ്പെഴുതിയ പോസ്റ്റിന്‌ ഇപ്പോള്‍ കമന്റിടുന്നോ?ബ്ലോഗ് എഴുതിത്തുടങ്ങിയ കാലത്തുള്ള ഒരു പോസ്റ്റ് ആയിരുന്നു ഇത്.
എന്റെ അഭിപ്രായം ഒരു പാട് മാറി.ഇപ്പോള്‍ ഞാന്‍ ഇടമറുകിനോട് കൂടുതല്‍ യോജിക്കുന്നു.ഇടമറുക് എഴുതിയ കാര്യങ്ങള്‍ മിക്കവാറും ശരിയായിരുന്നുവെന്ന് ഇപ്പോള്‍ തോന്നുന്നു.

ali chemmad said...

ഇത് ഇടമറുകിന്റെ മാത്രം പ്രശ്നമല്ല, ഇടമറുകിനെ വിഷയം പഠിപ്പിച്ച അബ്ദുല്‍ അലി മൌലവിയുടെ വിവരക്കേടാണ്.