Friday, December 28, 2007

ആനത്താര

വയനാട്ടിലെ ഒരു കാട്ടിലൂടെയുള്ള റോഡില്‍ ഒരു ഫോറസ്റ്റ് ഉദ്യോഗസ്ഥന്റെ മോട്ടോര്‍ സൈക്കിളിന്റെ പുറകില്‍ യാത്ര ചെയ്യുകയായിരുന്നു.കുറച്ചു ദൂരം ഓടിയപ്പോള്‍ ഒരു ബോര്‍ഡ് കാണാറായി‌-'നിര്‍ദ്ദിഷ്ട ആനത്താര ഇതു വഴി കടന്നു പോകുന്നു'.
നിര്‍‌ദ്ദിഷ്ട ആനത്താര എന്ന പ്രയോഗം കുറച്ച് തെറ്റിദ്ധാരണ ഉണ്ടാക്കുന്നതാണ്.ആനയ്ക്ക് നിര്‍ദ്ദിഷ്ട ആനത്താര ഉണ്ടാക്കാനാകില്ലല്ലോ.?
 
ഈ കണ്‍‌ഫ്യൂഷന്‍ തീര്‍ന്നില്ലെങ്കിലും കുറച്ച് തെറ്റിദ്ധാരണകള്‍ ഫോറസ്റ്റ് ഉദ്യോഗസ്ഥന്‍ തിരുത്തിത്തന്നു.
ആനത്താരയെന്നാല്‍ ആന പോകുന്ന സ്ഥലമെന്നര്‍ഥമില്ല.ആനക്കൂട്ടത്തിന്റെ യാത്രാപഥംഎന്നുമര്‍ഥമില്ല.ആനക്കൂട്ടത്തിലെ ആണാനയുടെ സഞ്ചാരപഥമാണ് ആനത്താര.അതായത് ഒരു ആണാന ഒരു കൂട്ടത്തില്‍ നിന്ന് മറ്റൊരു കൂട്ടത്തിലേക്ക് പോകുന്ന വഴി.ആനകളുടെ വംശവര്‍ദ്ധനവിന് ഈ സന്ദര്‍ശനം വളരെ പ്രധാനമത്രെ.അതിനാല്‍ തന്നെ ആനത്താരകള്‍ വളരെ പ്രധാനപ്പെട്ട ഇടങ്ങളാണ്.ആനത്താരകള്‍ സം‌രക്ഷിച്ചു നിര്ത്താന്‍ ശക്തമായ നടപടികള്‍ എടുക്കുന്നു.
 
വനം വകുപ്പിലെ ഒരു ഉന്നത ഉദ്യോഗസ്ഥന്‍ കാട്ടിനടുത്ത ഒരു സ്ഥലത്ത് ഒരു റിസോര്‍ട്ട് നിര്‍മ്മിക്കാന്‍ തുടങ്ങി.അത് അട്ടിമറിക്കാന്‍ മറ്റൊരു ഉദ്യോഗസ്ഥന്‍ കണ്ട് പിടിച്ച വഴിയത്രെ,നിര്‍ദ്ദിഷ്ട ആനത്താര.