Friday, December 28, 2007

ആനത്താര

വയനാട്ടിലെ ഒരു കാട്ടിലൂടെയുള്ള റോഡില്‍ ഒരു ഫോറസ്റ്റ് ഉദ്യോഗസ്ഥന്റെ മോട്ടോര്‍ സൈക്കിളിന്റെ പുറകില്‍ യാത്ര ചെയ്യുകയായിരുന്നു.കുറച്ചു ദൂരം ഓടിയപ്പോള്‍ ഒരു ബോര്‍ഡ് കാണാറായി‌-'നിര്‍ദ്ദിഷ്ട ആനത്താര ഇതു വഴി കടന്നു പോകുന്നു'.
നിര്‍‌ദ്ദിഷ്ട ആനത്താര എന്ന പ്രയോഗം കുറച്ച് തെറ്റിദ്ധാരണ ഉണ്ടാക്കുന്നതാണ്.ആനയ്ക്ക് നിര്‍ദ്ദിഷ്ട ആനത്താര ഉണ്ടാക്കാനാകില്ലല്ലോ.?
 
ഈ കണ്‍‌ഫ്യൂഷന്‍ തീര്‍ന്നില്ലെങ്കിലും കുറച്ച് തെറ്റിദ്ധാരണകള്‍ ഫോറസ്റ്റ് ഉദ്യോഗസ്ഥന്‍ തിരുത്തിത്തന്നു.
ആനത്താരയെന്നാല്‍ ആന പോകുന്ന സ്ഥലമെന്നര്‍ഥമില്ല.ആനക്കൂട്ടത്തിന്റെ യാത്രാപഥംഎന്നുമര്‍ഥമില്ല.ആനക്കൂട്ടത്തിലെ ആണാനയുടെ സഞ്ചാരപഥമാണ് ആനത്താര.അതായത് ഒരു ആണാന ഒരു കൂട്ടത്തില്‍ നിന്ന് മറ്റൊരു കൂട്ടത്തിലേക്ക് പോകുന്ന വഴി.ആനകളുടെ വംശവര്‍ദ്ധനവിന് ഈ സന്ദര്‍ശനം വളരെ പ്രധാനമത്രെ.അതിനാല്‍ തന്നെ ആനത്താരകള്‍ വളരെ പ്രധാനപ്പെട്ട ഇടങ്ങളാണ്.ആനത്താരകള്‍ സം‌രക്ഷിച്ചു നിര്ത്താന്‍ ശക്തമായ നടപടികള്‍ എടുക്കുന്നു.
 
വനം വകുപ്പിലെ ഒരു ഉന്നത ഉദ്യോഗസ്ഥന്‍ കാട്ടിനടുത്ത ഒരു സ്ഥലത്ത് ഒരു റിസോര്‍ട്ട് നിര്‍മ്മിക്കാന്‍ തുടങ്ങി.അത് അട്ടിമറിക്കാന്‍ മറ്റൊരു ഉദ്യോഗസ്ഥന്‍ കണ്ട് പിടിച്ച വഴിയത്രെ,നിര്‍ദ്ദിഷ്ട ആനത്താര.

Thursday, October 4, 2007

ആനകള്‍ -വയനാടന്‍ കാടുകളില്‍

വയനാട് കര്‍‌ണാടക കാടുകളിലെ ആനകളുടെ ഫോട്ടോകള്‍ മൂവി മേക്കറില്‍ ഇട്ട് വേവിച്ചത്.

Saturday, September 29, 2007

SECULARISM


മതേതരരാജ്യത്തിലെ സര്‍ക്കാര്‍ സ്ഥാപനങ്ങളും മതേതരമാകണം.അതിനാല്‍ തന്നെ ഗവണ്‍‌മെന്റ് സ്ഥാപനങ്ങളില്‍ മതചടങ്ങുകളും പൂജകളും നടത്തുന്നത് അനുചിതമാണ്.
പക്ഷെ,പല സ്ഥാപനങ്ങളിലും ഇതു നടക്കുന്നുവെന്നതും സത്യമാണ്.
 

വര്‍ഷങ്ങള്‍ക്ക് മുമ്പ് കേരളത്തിലെ ഒരു വലിയ പ്രൊഫഷണല്‍ കോളേജിലെ പ്രിന്‍സിപ്പാളിന്റെ ഓഫീസ്സില്‍ പൂജ നടക്കുന്നതു കണ്ടിരുന്നു.പൂജയ്ക്കു ശേഷം വിതരണം ചെയ്ത പഴം ഒരു മുസ്ലിം സുഹൃത്ത് കഴിക്കാതെ എനിക്കു തന്നതും ഓര്‍മ്മിക്കുന്നു.മറ്റുള്ള ദൈവങ്ങള്‍ക്ക് നിവേദിച്ചത് ഞങ്ങളുടെ മതക്കാര്‍ക്ക് കഴിക്കാന്‍ പാടില്ലെന്നാണ്  അദ്ദേഹം പറഞ്ഞത്.
സര്‍ക്കാരിന്റെ പണം പാഴാക്കുന്ന ഒന്നും ഈ ചടങ്ങുകളില്ലെന്നതിനാല്‍ ഇത് അത്ര ഗുരുതരമായ ഒരു കുറ്റമാണെന്നും തോന്നുന്നില്ല.
 

പക്ഷെ,കേരളത്തിലെ പല സര്‍ക്കാര്‍ ആശുപത്രികളിലും ഒരു മത കര്‍മ്മമായ സുന്നതു കര്‍മ്മം  നടത്തുന്നുണ്ട്.കൈക്കൂലി വാങ്ങി സര്‍ക്കാര്‍ ഡോക്‌റ്റര്‍ ചെയ്യുന്ന ഈ സര്‍‌ജറി മതേതരത്വത്തിനെതിരും സര്‍ക്കാര്‍ സം‌വിധാനങ്ങളെ ദുരുപയോഗം ചെയ്യുന്നതുമാണ്.ഇത് കര്‍‌ശനമായി തടയേണ്ടതാണ്.
 

പക്ഷെ,നമ്മുടെ മതേതരത്വം വിചിത്രമായ ഒന്നാണ്.

Wednesday, September 26, 2007

തപാല്‍

ചുമ്മാ കിടക്കട്ടെ.എന്റെ സ്റ്റാമ്പ് ശേഖരത്തില്‍ നിന്നും..